കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവം: ഐ.ടി പ്രഫഷനലുകൾ ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഐ.ടി പ്രഫഷനലുകൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധയിലാണ് 133 കേസുകളിലായി കോളജ് വിദ്യാർഥികളടക്കമുള്ളവർ അറസ്റ്റിലായത്. ഇവരിൽനിന്ന് ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാനുപയോഗിച്ച മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവയടക്കം 212 ഉപകരണങ്ങളും പിടിച്ചെടുത്തു.

ഒരുമാസമായി സംസ്ഥാനത്തെ 449 കേന്ദ്രങ്ങളിൽനിന്ന് അഞ്ച് മുതൽ 16 വയസ്സ്​ വരെ പ്രായമുള്ള കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി സൈബർഡോമിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം കേന്ദ്രങ്ങളുടെ വിവരങ്ങൾ ജില്ല പൊലീസ് മേധാവിമാർക്ക് കൈമാറി. ഇവരുടെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ച 449 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഐ.ടി വിദഗ്ധർ അടക്കം പിടിയിലായത്.

പിടിയിലായവരുടെ മൊബൈൽഫോണും ലാപ്​ടോപ്പും പരിശോധിച്ചപ്പോൾ പലരും കുട്ടികളെ കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച മറ്റുള്ളവരും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ഇവരുടെ വിവരങ്ങളും ശേഖരിച്ചുവരുന്നതായും സൈബർ ഡോം ഐ.ജി പി. പ്രകാശ് അറിയിച്ചു.

Tags:    
News Summary - Operation P Hunt: Eight people including IT professionals were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.