ജീവനക്കാരെ ശത്രുക്കളായി പ്രഖ്യാപിച്ചാല്‍ ഭരണം മുന്നോട്ടുപോകില്ല –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാഷ്ട്രീയമായി വിരോധമുള്ളവരെ എങ്ങനെ ദ്രോഹിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ജീവനക്കാരെ ശത്രുക്കളായി പ്രഖ്യാപിച്ചാല്‍ ഭരണം സുഗമമായി മുന്നോട്ടുപോകില്ളെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഇത്രയും വേഗം മറന്ന മറ്റൊരു സര്‍ക്കാര്‍ ചരിത്രത്തിലുണ്ടാകില്ല. കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനാ പ്രവര്‍ത്തകരെ സ്ഥലംമാറ്റത്തിലൂടെ ഒതുക്കാമെന്ന സര്‍ക്കാറിന്‍െറ ധാരണ തെറ്റിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടിയതോടെ ജനങ്ങളെയും ജനകീയ പ്രശ്നങ്ങളെയും മറന്ന ഇടതുസര്‍ക്കാര്‍ പാര്‍ട്ടികാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭരണരംഗത്ത് നിലനില്‍ക്കുന്ന മരവിപ്പും അരക്ഷിതാവസ്ഥയുമാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എ.എസുകാര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പക്ഷംപിടിക്കാന്‍ പാടില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - oommenchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.