സി.പി.എമ്മിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉടൻ പിന്‍വലിച്ച് മാപ്പുപറയണം -ഉമ്മന്‍ ചാണ്ടി

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ സെന്‍റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടതുപക്ഷ എം.പി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എം.പി അപമാനിച്ചത്. സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എം.എം. മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

Full View


Tags:    
News Summary - Oommen Chandy should withdraw CPM's anti-woman remarks immediately and apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.