ഫ്രാൻക്ഫർട്ട് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉമ്മൻചാണ്ടിയെ നാട്ടുകാരായ യുവാക്കൾ സ്വീകരിക്കാനെത്തിയപ്പോൾ

ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസക്കായി ജർമനിയിലെത്തി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസക്കായി ജർമനിയിലെത്തി. ബെന്നി ബഹനാൻ എം.പിയും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ മൂന്നിന് ഖത്തർ വഴിയുള്ള വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയും സംഘവും ജർമനിലേക്ക് യാത്ര പുറപ്പെട്ടത്. ഫ്രാൻക്ഫർട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. ബുധനാഴ്ച ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം തുടർചികിത്സ തീരുമാനിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു. ചികിത്സാ ചെലവ് പാർട്ടി വഹിക്കും. 

ഉമ്മൻചാണ്ടി ബെന്നി ബഹനാനും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനുമൊപ്പം 

നേരത്തെ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഉമ്മൻചാണ്ടി. 79-ാം പി​റ​ന്നാ​ൾ ദിനത്തിൽ ആ​ലു​വ പാ​ല​സി​ല്‍ വി​ശ്ര​മ​ത്തി​ലാ​യിരുന്ന ഉമ്മൻചാണ്ടിയെ നേരിൽകണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളും ജന്മദിനാശംസകൾ നേർന്നിരുന്നു. പ്രവർത്തകർ പിറന്നാൾ മധുരം നൽകാൻ കേക്കുമായി പാലസിൽ എത്തിയെങ്കിലും മുറിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു.

ജന്മദിനം ആഘോഷിക്കുന്ന പതിവില്ലെന്ന് വ്യക്തമാക്കിയ ഉമ്മൻചാണ്ടി എത്ര നിർബന്ധിച്ചിട്ടും കേക്ക് മുറിക്കാൻ തയ്യാറായില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ മൗനസമ്മതത്തോടെ അൻവർ സാദത്ത് എം.എൽ.എ കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കും കൂടിനിന്നവർക്കും മധുരം നൽകുകയായിരുന്നു.

Tags:    
News Summary - oommen chandy reached in germany frankfurt for medical treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.