പാലാരിവട്ടം പാലം: ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -ഉമ്മൻ ചാണ്ടി

പാലാ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട്​ ഏത്​ അന്വേഷണത്തെയും സ്വാഗത​ം ചെയ്യുന്നതായി മുൻ മുഖ്യമന്ത ്രി ഉമ്മൻ ചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനഃസാക്ഷിയുടെ ശക്തിയിലാണ്​ ഇത്​​ പറയുന്നതെന്നും പാലായിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്​തമാക്കി.

കോടിയേരിയുടെ രാഷ്​ട്രീയ മുതലെടുപ്പ്​ ത​​െൻറയടുത്ത്​ വിലപ്പോകില്ലെന്ന്​ പാലാരിവട്ടം കേസിൽ ഉമ്മൻ ചാണ്ടിക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന സി.പി.എം സംസ്ഥാന സെ​ക്രട്ടറിയുടെ പ്രസ്​താവനക്ക്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രകോപനപരമായ പ്രസ്​താവനയിറക്കി ആർക്കെങ്കിലുമെതിരെ പ്രതികരിപ്പിക്കുകയാണ്​ ലക്ഷ്യമെങ്കിൽ വിജയിക്കില്ല. കേസുമായി ബന്ധപ്പെട്ട്​ ​ആരെയും തള്ളിപ്പറയില്ല. കരാറുകാരന് മുൻകൂര്‍ പണം നൽകിയത് അടക്കം തീരുമാനങ്ങൾ മന്ത്രിസഭ യോഗത്തി​േൻറതാണ്​. പണി സമയബന്ധിതമായി തീര്‍ക്കാൻ അത്തരത്തിൽ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്​. മൂന്നരക്കൊല്ലമായി ഇടതുസർക്കാർ ഏതെങ്കിലും ഒരു കാര്യത്തിൽ നടപടി എടുത്തിട്ടില്ല.

യു.ഡി.എഫ്​ സർക്കാർ എടുത്ത 700 തീരുമാനങ്ങൾ​ മരവിപ്പിച്ചു. ഇതിൽ 106 എണ്ണത്തി​​െൻറ തീരുമാനം സംശയമു​െണ്ടന്ന്​ പറഞ്ഞ്​ മന്ത്രി എ.കെ. ബാലൻ ചെയർമാനായ മന്ത്രിസഭ ഉപസമിതി നൽകിയ റിപ്പോർട്ട്​ പരിശോധിച്ചിട്ടും ഒരു വിജിലൻസ്​ കേസുപോലും എടുക്കാനായില്ല. ഏതെങ്കിലും വിഷയത്തിൽ യു.ഡി.എഫ്​ രാഷ്​ട്രീയമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - oommen chandy palarivattom bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.