മോദിയുടെ ഏകാധിപത്യ ഭരണം ഇനിയും അനുവദിക്കരുത് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള​ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണം ഇനിയും അനുവദിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുന്നത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ്. കേരളത്തിലെ 20 പാര്‍ലമ​െൻറ്​ മണ്ഡലങ്ങളിലും യു.ഡി.എഫിന് മികച്ച വിജയം നേടാന്‍ വിദ്യാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Oommen Chandy Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.