ഉമ്മൻ ചാണ്ടിക്ക്‌ ആഘോഷങ്ങളില്ലാതെ​ 78ാം പിറന്നാൾ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്‌ ആഘോഷങ്ങളില്ലാതെ​ 78ാം പിറന്നാൾ. ജന്മദിനത്തിൽ പതിവുപോലെ രാവിലെ പുതുപ്പള്ളിയിലെ പള്ളിയിൽ പ്രാർഥിച്ചു. തുടർന്ന്​ വീട്ടിലെ ആൾക്കൂട്ടത്തിന്​ നടുവിൽ എത്തി പരാതികൾ സ്വീകരിച്ചു. പ്രവർത്തകർക്ക്​ പറയാനുള്ളതുകേട്ടു.

മുൻ ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ബെറ്റിയുടെ മകൾ ജിസ്​മി ത​െൻറ 10ാം പിറന്നാൾ ഉമ്മൻ ചാണ്ടിക്കൊപ്പം ആഘോഷിക്കാൻ എത്തിയിരുന്നു. തുടർന്ന്​ ജിസ്​മിക്കൊപ്പം കേക്ക്​ മുറിച്ചു. സംഘടന തെരഞ്ഞെടുപ്പ്​ പാർട്ടിക്ക്​ ഉണർവ്​ നൽകുമെന്ന്,​ കാണാനെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​​ മറുപടിയായി അദ്ദേഹം പറഞ്ഞു. തുടർന്ന്​ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പ​ങ്കെടുത്തു. നിരവധി പേർ ആശംസകളുമായി എത്തിയിരുന്നു.

മന്ത്രി ആൻറണി രാജു ഫോണിൽ വിളിച്ച്​ ആശംസ അറിയിച്ചു. കോൺഗ്രസ്​ നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി. വിഷ്​ണുനാഥ്​, ടി. സിദ്ദീഖ്​ തുടങ്ങിയവർ ഫേസ്​ബുക്കിൽ ആശംസ കുറിച്ചു. നിയമസഭ സാമാജികത്വത്തി​െൻറ സുവർണജൂബിലി ആഘോഷങ്ങൾക്കിടെയാണ്​ ഇത്തവണത്തെ പിറന്നാൾ. മുൻ ​പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനംകൂടി ആയതിനാൽ 1984 മുതൽ ഉമ്മൻ ചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.

Tags:    
News Summary - Oommen Chandy birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.