ആഘോഷങ്ങളില്ലാതെ ഉമ്മൻ ചാണ്ടിയുടെ​ 77ാം പിറന്നാൾ

തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്​ 77ാം പിറന്നാൾ. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിൽ നിരവധി നേതാക്കളും പ്രവർത്തകരും പിറന്നാൾ ആശംസകളുമായെത്തി പ്രിയ നേതാവിനോടുള്ള ആദരവ്​ അറിയിച്ചു. ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി ​പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ആശംസകളറിയിച്ചു. കോവിഡ്​ കാലമായതിനാൽ ​െപാതുപരിപാടികൾ തൽക്കാലത്തേക്ക്​ ഒഴിവാക്കി തലസ്ഥാനത്തെ വസതിയിൽ തങ്ങുകയാണെങ്കിലും​ 77ാം പിറന്നാൾ ദിനത്തിലും പതിവുപോ​െല അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം അതിരാവിലെ പള്ളിയി​െലത്തി പ്രാർഥിച്ചു. അവിടെനിന്ന്​ നേരെ വീട്ടിലെത്തി​ കുടുംബാംഗങ്ങൾക്കൊപ്പം പ്രഭാത ഭക്ഷണം. പിന്നാലെ ഭാര്യ മറിയാമ്മ കേക്ക്​ മുറിച്ച്​ കുഞ്ഞൂഞ്ഞിന്​ നൽകിയതാണ്​​ ജന്മദിനത്തിലെ ഏക ആഘോഷം.

അ​േപ്പാ​േഴക്കും വിവിധ ആവശ്യങ്ങളുമായി പ്രവർത്തകർ എത്തിക്കഴിഞ്ഞിരുന്നു. അതോടെ പുതുപ്പള്ളിക്കാരുടെ 'കുഞ്ഞൂഞ്ഞ്'​ വീണ്ടും വീട്ടുകാരെ വിട്ട്​ അവർക്കൊപ്പമായി. മുൻകൂട്ടി നിശ്ചയിച്ച ഓൺലൈനിലൂടെയുള്ള ചില ഉദ്​ഘാടന ചടങ്ങുകളിലും ഇതിനിടെ അദ്ദേഹം പങ്കാളിയായി. കൈത്തറി തൊഴിലാളികളെ സഹായിക്കാൻ എം. വിൻസെൻറ്​ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കൈത്തറി ചലഞ്ചി'ൽ പങ്കാളിയായി. വിലനൽകി കൈത്തറി വസ്​ത്രങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അത്​ കുടുംബാംഗങ്ങൾക്കുള്ള വീട്ടുകാര​െൻറ പതിവില്ലാത്ത പിറന്നാൾ സമ്മാനമായി. നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചതി​ന്​ പിന്നാലെയാണ്​ ഇത്തവണ ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ. ശനിയാഴ്​ച വൈകീട്ട്​ വിദേശമലയാളി സംഘടനകൾ അദ്ദേഹത്തെ ആദരിക്കുന്ന ഓൺലൈൻ ചടങ്ങും ഒരുക്കിയിരുന്നു. 1943 ഒക്​ടോബർ 31ന്​ കോട്ടയം ജില്ലയിലെ കുമരകത്താണ്​ ഉമ്മൻ ചാണ്ടിയുടെ ജനനം.

Tags:    
News Summary - oommen chandy birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.