തിരുവനന്തപുരം: വ്യക്തിപരമായ കാരണങ്ങളാലാണ് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവെച്ചതെന്ന് എം.പി. ദിനേശ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നല്ല പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ആകെയുള്ള കടത്തിൽ കുറവ് വരുത്താൻ കഴിഞ്ഞുവെന്നും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം 50 കോടിയിൽ നിന്ന് 42 കോടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.സിക്ക് മുൻ വർഷത്തെ അപേക്ഷിച്ച് പ്രവർത്തന മികവ് നേടാൻ കഴിഞ്ഞു എന്നത് ആഹ്ലാദം നൽകുന്നു. എല്ലാ ട്രേഡ് യൂനിയനുകളുമായി നല്ല ബന്ധം പുലർത്താൻ കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ സമ്പത്ത് തൊഴിലാളികളാണ്. തൊഴിലാളി യൂനിയനുകളുടെ സഹകരണമാണ് ഇത്തരത്തിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.