Posted On
date_range Updated On
date_range പ്രവാസികൾക്ക് ഓൺലൈൻ വോട്ട്: സാധ്യത പരിശോധിക്കുമെന്ന് മീണ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ, പ്രോക്സി മാർഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ശിപാർശ ചെയ്യും. പ്രവാസി ഇന്ത്യക്കാര്ക്ക് ഇലക്ട്രോണിക് തപാല് വോട്ട് ചെയ്യാന് അനുവാദം നല്കാമെന്ന് കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ് കമീഷന് ശിപാര്ശ ചെയ്തതിന് പിന്നാലെയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് പരീക്ഷിക്കാനുള്ള സാധ്യത തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.