Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ്: സംസ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടത് 197.62 കോടി
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ സംസ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടത് 197.62 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ആരംഭിച്ച 1930 എന്ന സൈബര്‍ ക്രൈം ഹെൽപ് ലൈൻ നമ്പറിലേക്ക് 2024 ഏപ്രില്‍ വരെ ലഭിച്ചത് 13,239 പരാതി. നഷ്ടപ്പെട്ടതിൽ 29.49 കോടി രൂപ വീണ്ടെടുക്കാനായി.
10,094 ബാങ്ക് അക്കൗണ്ടുകളും 7290 സിം കാര്‍ഡുകളും 10,418 ഉപകരണങ്ങളും 7126 വെബ്സൈറ്റുകളും 3900 സമൂഹമാധ്യമ പ്രൊഫൈലുകളും 476 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.