representative image

ഉടുമ്പിനെ കൊന്ന കേസിൽ ഒരു വർഷം തടവ്​

വടക്കഞ്ചേരി: ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ കേസിൽ പ്രതിക്ക്​ കോടതി തടവ് ശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യനെ(49)യാണ് ഒരു വർഷത്തേക്ക് ശിക്ഷിച്ചത്. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ ശിക്ഷ വിധിച്ചത്​.

2013 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനിൽ വീഴുമല ബീറ്റിൽ ചേരാമംഗലം - കുനിശ്ശേരി റോഡിന്​ സമീപത്തെ വയലിൽനിന്നാണ് ഉടുമ്പിനെ പിടികൂടിയത്. കേസിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ പി.എ. അനന്തകൃഷ്ണൻ ഹാജരായി.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഉരഗവർഗ ജീവിയായ​ ഉടുമ്പ്. വേട്ടയാടി കൊല്ലുന്നത്​ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്​.

Tags:    
News Summary - One year imprisonment for killing Monitor lizards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT