Posted On
date_range Updated On
date_range മെട്രോയുടെ നറുക്കെടുപ്പിൽ ജയിച്ചാൽ ഒരുവർഷം സൗജന്യ യാത്ര
കൊച്ചി: ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം.
ഡിസംബര്‍ 24, 25, 31, ജനുവരി ഒന്ന് തിയതികളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഈ ദിവസങ്ങളില്‍ യാത്രചെയ്യുന്നവര്‍ ക്യു.ആര്‍ കോഡ് ടിക്കറ്റ് എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.