കലൂരിൽ കാന പണിയുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു

കൊച്ചി: കലൂരില്‍ ഓവുചാലിന്‍റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ആ​ന്ധ്രാ ചി​റ്റൂ​ർ സ്വ​ദേ​ശി ധ​ൻ​പാ​ലാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഷേ​ണാ​യീ​സ് ക്രോ​സ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പരിക്കേറ്റ രണ്ടു ഇതര സംസ്ഥാന തൊഴിലാളിതളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണായിരുന്നു അപകടം. ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് കോൺക്രീറ്റ് പാളി മുറിച്ചെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ രണ്ടു തൊഴിലാളികളുടെ കാല്‍ കുടുങ്ങിപ്പോയിരുന്നു. ഒരു മണിക്കൂറോളം നേരത്തെ കഠിന ശ്രമത്തിനിടെയാണ് ഇവരെ രക്ഷിച്ചത്.

ഇവരെ പുറത്തെത്തിച്ച ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂര്‍ കൊണ്ട് ഓരോരുത്തരെയായി പുറത്തെടുക്കാനായി. എന്നാല്‍ എ​ന്നാ​ൽ ധ​ൻ​പാ​ലി​നെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ഇ​യാ​ളെ അ​ഗ്നി​ശ​മ​ന​സേ​ന പി​ന്നീ​ട് പു​റ​ത്തെ​ടു​ത്ത​ത്. വീട്ടുകാർ നടത്തിയ അനധികൃത നിർമാണമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Tags:    
News Summary - One person was killed when a concrete slab collapsed while constructing a cana in Kaloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.