കൈ വെട്ടി മാറ്റപ്പെട്ട വിജയരാജൻ, ആക്രമണം നടത്തിയ ബിനു ഇൻസെറ്റിൽ

യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം; ഒരാൾ അറസ്റ്റിൽ

അടിമാലി: സാമ്പത്തിക ഇടപാട്​ സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊളിഞ്ഞപാലം മുറ്റത്ത് വടക്കേതിൽ ബിനു ബാബുവാണ്​ (47) അറസ്റ്റിലായത്. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കൽ വിജയരാജിന്റെ (43) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.

ഞായറാഴ്ച വൈകീട്ട് ആറോടെ പൊളിഞ്ഞപാലം ടൗണിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇവർ തർക്കത്തിലായി. തുടർന്നാണ് ബിനു കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് വിജയരാജിനെ ആക്രമിച്ചത്.

ആക്രമണ സമയത്ത് വിജയരാജനൊപ്പം സഹോദരി പുത്രൻ അഖിലും ഉണ്ടായിരുന്നു. വിജയരാജനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിജയരാജന്‍റെ കൈ തുന്നിചേർത്തിട്ടുണ്ട്.

വിജയരാജനും ബിനുവും തമ്മിൽ മുമ്പും തർക്കം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തടിപ്പണിക്കാരാണ്.

Tags:    
News Summary - One person arrested for cut off young man's palm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.