അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ സഹോദരങ്ങളിൽ ഒരാളെ രക്ഷപ്പെടുത്തി; അനുജനെ കാണാനില്ല

അരൂർ (ആലപ്പുഴ): അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ സഹോദരങ്ങളിൽ ജ്യേഷ്ഠനെ രക്ഷപ്പെടുത്തി. അനുജന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അരൂർ പഞ്ചായത്ത് 19ാം വാർഡിൽ കോന്തംവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെറിയാൻ ഡാനിയലിന്റെ മക്കളായ സോജി ചെറിയാൻ (38), അനുജൻ സോണി ചെറിയാൻ (33) എന്നിവരാണ് കായലിൽ ചാടിയത്.  തിങ്കളാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

സോജി ചെറിയാനെ പാലത്തിൻറെ താഴെ കായലിൽ മീൻ പിടിക്കുകയായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി. അനുജൻ സോണി ചെറിയാനെ കാണാതായി. രാത്രിയിൽ ഏറെ നേരം നാട്ടുകാരും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ സ്കൂബസംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കുടുംബവഴക്കിനെ  തുടർന്നാണ് ഇരുവരും കായലിൽ ചാടിയതെന്ന് പറയപ്പെടുന്നു. അവിവാഹിതനാണ് കാണാതായ സോണി. 

Tags:    
News Summary - One of the brothers who jumped into the lake from the Aroor-Kumbalam bridge was rescued.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.