ഹരിത
Posted On
date_range Updated On
date_range വിദേശത്ത് ജോലി വാഗ്ദാനംനല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ വിദേശത്തായിരുന്ന യുവതി പിടിയിൽ.പുറക്കാട് പഞ്ചായത്ത് ഒന്നാംവാർഡ് കരൂർ നടുവിലേമഠത്തിൽ പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ഹരിതയെയാണ് (24) പുന്നപ്ര പൊലീസ് പിടികൂടിയത്. നെടുമ്പാശ്ശേരിയിൽ എത്തിയ ഇവരെ പുന്നപ്ര സി.ഐ ലൈസ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാർഡ് പൂമീൻ പൊഴി പാലത്തിന് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജിമോൾ ഇതേ കേസിൽ കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. ഇവരുടെ സഹോദരന്റെ ഭാര്യയാണ് ഹരിത.
വിദേശത്ത് ചോക്ലറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം നൽകി പലരില്‍നിന്ന് 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അറസ്‌റ്റ് ചെയ്ത ഹരിതയെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.