കാസർകോട് ചികിത്സ കിട്ടാതെ​ ഒരാൾ കൂടി മരിച്ചു

കാസർകോട്​: ചികിത്സ വൈകിയതിനെത്തുടർന്ന്​ കാസർകോട്​ ജില്ലയിൽ ഒരാൾ കൂടി മരിച്ചു. ഉപ്പള ഹിദായത്ത്​ നഗർ സ്വദേശ ി അബ്ബാസ്​ ഹാജിയാണ്​ മരിച്ചത്​. പരിയാരം മെഡിക്കൽ കോളജിലേക്കുള്ള യാത്രമധ്യേയാണ്​ മരണം.

ഉപ്പളയിൽനിന്ന്​ വളരെ കുറഞ്ഞദൂരമാണ്​ മംഗളൂരുവിലേക്കുള്ളത്​. എന്നാൽ, ഒരുപാട്​ നിബന്ധനകൾ കഴിഞ്ഞുവേണം കർണാടക അതിർത്തി കടക്കാൻ. കൂടാതെ മംഗളൂരുവിൽ എത്തിയാൽ പോലും ചികിത്സ ലഭിക്കാ​ത്ത അവസ്​ഥയാണ്​. കോവിഡ്​ ബാധിതനല്ല എന്ന്​ ഉറപ്പുവരുത്തിയശേഷമാണ്​ ചികിത്സ നൽകുന്നത്​. ഇതിനായി മൂന്ന്​ ദിവസം കാത്തിരിക്കണം.

തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ്​ ഇതുവരെ മംഗളൂരുവിലേക്ക്​ ചികിത്സക്ക്​ പോയത്​​. അതിനാൽ തന്നെ ഇപ്പോൾ പലരും പരിയാരം മെഡിക്കൽ കോളജിനെയാണ്​ ആശ്രയിക്കുന്നത്​. അതിർത്തി അടച്ചസമയത്ത്​ പത്തിലേറെ പേരാണ്​ കാസർകോട്ട്​ ചികിത്സ ലഭിക്കാതെ മരിച്ചത്​.

Tags:    
News Summary - one more person died in kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.