കോഴിക്കോട്: നിപ വൈറസ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. കോഴിക്കോട് ജില്ല കോടതി സീനിയർ സൂപ്രണ്ട് പാലാഴി റോഡ് കെ.ടി. താഴം വടക്കുഴിയിൽ പറമ്പ് ‘ഡിവൈനി’ൽ ടി.പി. മധുസൂദനൻ (56), ലോറി ൈഡ്രവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ (28) എന്നിവരാണ് മരിച്ചത്.
മധുസൂദനൻ ബുധനാഴ്ച രാത്രി ഒമ്പതോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഖിൽ 11 ഒാടെ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ മരണം 15 ആയി.
17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധുസൂദനന് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അഖിലിന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പേരാമ്പ്രയിലും സുഹൃത്തിെൻറ ചികിത്സാർഥം മെഡിക്കൽ കോളജിലും പോയിരുന്നതായാണ് വിവരം. ബുധനാഴ്ച 12 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് അഖിലിന് രോഗബാധ കണ്ടെത്തിയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരാണ് മെഡിക്കൽ കോളജിലുള്ളത്. ഇന്നലെ സംശയത്തെ തുടർന്ന് രണ്ടുപേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇവിടെ നിരീക്ഷണത്തിലുള്ളത് ഒമ്പതു പേരായി. മൊത്തം1353 പേരാണ് ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലുള്ളത്. ആസ്ട്രേലിയയിൽനിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ആർ.എൽ. സരിത അറിയിച്ചു. മരുന്ന് എത്തിക്കുന്നതിനുവേണ്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ട്.
നേരത്തേ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത ൈവറസിെൻറ ജനിതക സ്വഭാവത്തോടുകൂടിയതാണ് കേരളത്തിൽ കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. പേരാമ്പ്രയാണ് വൈറസ് ബാധയുടെ ഉറവിടമെന്നാണ് ഇതുവരെയുള്ള പരിശോധനയിൽ വ്യക്തമായതെന്നും അവർ കൂട്ടിച്ചേർത്തു. മുൻ കോടതി ജീവനക്കാരൻ രാമൻ നായരാണ് മധുസൂദനെൻറ പിതാവ്. ഭാര്യ: വി.കെ. ബീന (കെ.ഡി.സി ബാങ്ക് -കിണാശ്ശേരി). മക്കൾ: ദ്യുതികർ, ധീരജ് (ഇരുവരും എൻജിനീയറിങ് വിദ്യാർഥികൾ).
ശിവാനന്ദൻ, അനിത ദമ്പതികളുടെ മകനാണ് അഖിൽ. ഭാര്യ: സജിത. സഹോദരങ്ങൾ: നിഖിൽ, അനന്ദു. ഇരുവരുടെയും മൃതേദഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
അഴിയൂരില്‍ ജപ്പാന് ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു
വടകര: അഴിയൂരില്‍ ജപ്പാന് ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെള്ളച്ചാലില്‍ ദേവീകൃപയില്‍ പത്മിനി (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ജപ്പാന് ജ്വരമാണെന്ന് മനസ്സിലായത്. ജപ്പാന്‍ജ്വരം കെണ്ടത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും, ഗ്രാമപഞ്ചായത്തും പ്രതിരോധപ്രവര്‍ത്തനം ഊർജിതമാക്കിയിരുന്നു.
ഭര്‍ത്താവ്: പരേതനായ വിശ്വന്. മകന്: വിനോദന്‍ എല്‍.ഐ.സി ഏജൻറ്. മരുമകള്‍: ഷിജില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.