കൊച്ചി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. 50 ലക്ഷം രൂപ വില വരുന്ന സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കവേ മലപ്പുറം സ്വദേശിയായ ഒരാളിൽ നിന്നാണ്‌ കസ്റ്റംസ് പ്രിവന്‍റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂനിറ്റ് പിടികൂടിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് വാഹനത്തിൽ പുറത്തുകടക്കേ വിമാനത്താവള കവാടത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പരിശോധനക്ക് പ്രിവന്റീവ് വിഭാഗം അസി. കമീഷണർ വാസന്ത കേശൻ, വിജയൻ പിള്ള എന്നിവർ നേതൃത്വം നൽകി.

വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വൻതോതിൽ സ്വർണവും മയക്കുമരുന്നും കടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നു നേരിട്ടെത്തി പുറത്തു കടക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നത്.

Tags:    
News Summary - One kg of gold seized at Kochi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.