Posted On
date_range Updated On
date_range ഒരേ നമ്പറിൽ രണ്ട് കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല
തിരുവനന്തപുരം: ഒരു നമ്പറിൽ രണ്ടു തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതിനാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു കാർഡ് കൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാബിനറ്റ് റാങ്കുള്ള എബ്രഹാമിന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്.
എബ്രഹാമിന്‍റെ പേരിലുള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിനുപിന്നാലെ, കെ.എം. എബ്രഹാം ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.