താമരശ്ശേരി: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അണ്ടോണ സ്വദേശി പൂതര്‍കുഴിക്കല്‍ ബഷീറിന്‍റെ മകന്‍ ശുഹൈബാണ് (20) മരിച്ചത്. കൂടെ കാറില്‍ യാത്രചെയ്തിരുന്ന പിതൃസഹോദരിയുടെ മകന്‍ വാടിക്കല്‍ സ്വദേശി ഫൈജാസ് (24), അണ്ടോണ സ്വദേശി ഫായിസ് (20) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ റസ് വി (20) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിംസ് ആശുപത്രിയിലുള്ള ഫൈജാസിന്‍റെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം.ഫൈജാസിന് വിദേശത്ത് പോകുന്നതിനുള്ള മെഡിക്കല്‍ ചെക്കപ്പിന് ട്രെയിനില്‍ എറണാകുളത്ത് പോകാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഫൈജാസിന്‍റെ കാറില്‍ പുറപ്പെട്ടതായിരുന്നു സുഹൃത്തുക്കളായ നാലുപേരും.മരിച്ച ശുഹൈബായിരുന്നു കാറോടിച്ചിരുന്നത്.
ശുഹൈബിനെയും ഫൈജാസിനെയും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചതായിരുന്നു മറ്റു രണ്ടു പേരും.സീനത്താണ് മരിച്ച ശുഹൈബിന്‍റെ മാതാവ്. സഹോദരങ്ങള്‍: അജ് മല്‍ ( വിദ്യാര്‍ഥി), ഷബീബ. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ ശുഹൈബിന്‍റെ മയ്യിത്ത് അണ്ടോണ ജുമാ മസ് ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.