പ്രതികാത്മക ചിത്രം
Posted On
date_range Updated On
date_range ഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാർ ഒലിച്ചു പോയി; ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: വാഗമണിൽ മലവെള്ളപാച്ചിലിൽ കാർ ഒലിച്ചുപോയി. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അനീഷിനായി തെരച്ചിൽ തുടരുകയാണ്.
സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും തിരികെ വരുേമ്പാഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകി പോവുകയായിരുന്നു.
ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവടങ്ങളിലാണ് ഉരുൾെപാട്ടൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.