തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ് പുതുക്കിയ സമയം. നിലവിലിത് വൈകീട്ട് ഏഴ് വരെയായിരുന്നു.
ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. പുതുക്കിയ സമയം ബെവ് കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്ക് എന്നിവക്ക് ബാധകമായിരിക്കും.
ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യവിൽപ്പനശാലകൾ അടച്ചിടണമെന്ന് കഴിഞ്ഞദിവസം ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാന്യമായി മദ്യം വാങ്ങാൻ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടെതന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിർദേശിച്ചിരുന്നു.
കടകളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണമെന്ന വ്യവസ്ഥ മദ്യവിൽപനശാലകൾക്കും ബാറുകൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.