ഓണത്തിന്​ അധിക ബംഗളൂരു സർവിസുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: ഓ​ണ​ത്തി​ന്​ കൂ​ടു​ത​ൽ അ​ന്ത​ർ​സം​സ്​​ഥാ​ന സ​ർ​വി​സു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. സെ​പ്​​റ്റം​ബ ​ർ നാ​ലു​മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്, തൃ​​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ക​ണ്ണൂ​ർ, പ​യ് യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ്ര​ത്യേ​ക സ​ർ​വി​സി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​പ​റേ​റ്റി​ങ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ സെ​പ്​​റ്റം​ബ​ർ 14 വ​രെ​യും തി​രി​ച്ച്​ 16 വ​രെ​യു​മാ​ണ്​ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ചൂ​ഷ​ണം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​സ​ർ​വി​സു​ക​ളി​ലേ​ക്ക്​ മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​നും ആ​രം​ഭി​ച്ചു. തി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. എ​ക്​​സ്​​പ്ര​സ്, ഡീ​ല​ക്​​സ്​ ബ​സു​ക​ളാ​വും സ​ർ​വി​സ്​ ന​ട​ത്തു​ക. ബ​സു​ക​ളു​ടെ സ​മ​യ​വി​വ​ര പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ​ക്കാ​ല​ത്ത്​ മ​ല​യാ​ളി​ക​ളെ പി​ഴി​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ​രി​ശോ​ധ​ന​ക​ളും ശ​ക്​​ത​മാ​ക്കും. എ​ന്നാ​ൽ, ബ​ഹു​ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളും ഇ​തി​ന​കം റി​സ​ർ​വ്​ ചെ​യ്​​ത​താ​യാ​ണ്​ വി​വ​രം. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള റി​സ​ർ​വേ​ഷ​നും വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Onam: KSRTC Special Services -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.