കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് ഓണസമ്മാനം

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍നിന്ന്​ യാത്ര ചെയ്യുന്ന എല്ലാവർക്കും ഓണസമ്മാനം നല ്‍കുന്നു. ചൊവ്വാഴ്ച ഉച്ചക്ക്​ ആരംഭിച്ച സമ്മാന വിതരണം ബുധനാഴ്ച ഉച്ചവരെയുണ്ടാകും. വിമാനത്താവള കമ്പനിയുടെയും എയര്‍ലൈന്‍സ് ഓപറേറ്റേഴ്‌സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിങ്‌സ് സര്‍വിസസ് ആണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ നല്‍കുന്നത്.

സമ്മാന വിതരണച്ചടങ്ങ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ ഉദ്ഘാടനം ചെയ്തു. ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം ഇനം സമ്മാനങ്ങളാണ് നല്‍കുന്നത്.
Tags:    
News Summary - onam gifts at kochi airport-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.