പൈസ ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണം ബമ്പറടിച്ച അനൂപ്; 'സ്വന്തം വീട്ടിൽ കയറാനാകുന്നില്ല'

തിരുവനന്തപുരം: പണം ചോദിച്ചെത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഇതുകാരണം സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്ത അവസ്ഥായണെന്ന് അനൂപ് പറയുന്നു.

Full View

ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ ഓരോ ദിവസം കഴിയുംതോറും അവസ്ഥ മാറി വരികയാണ്. പുറത്തേക്കിറങ്ങാനോ എങ്ങോട്ടെങ്കിലും പോകാനോ പറ്റുന്നില്ല. അസുഖമായ സ്വന്തം കുഞ്ഞിനെ കാണാൻ പോലും പറ്റുന്നില്ല -തന്‍റെ അവസ്ഥ വിവരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അനൂപ് പറയുന്നു.

24 മണിക്കൂറും വീടിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഓരോ വീടുകൾ മാറി മാറി നിൽക്കുകയാണ്. പൈസ ഇതുവരെ കിട്ടിയിട്ടില്ല. ഇത്രയും പൈസ കിട്ടേണ്ടായിരുന്നു -എന്നും അനൂപ് പറയുന്നു.

കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ അനൂപിന് ലഭിച്ചത്. 15.75 കോടി രൂപയാണ് അനൂപിന് കിട്ടുക. 2.5 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകണം.

Tags:    
News Summary - onam bumper first prcie winner Anoop's current situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.