തിരോധാനത്തിന്‍റെ ആറാം നാൾ മുണ്ടിയമ്മയെ കണ്ടെത്തിയത് പൊന്തക്കാട്ടിൽ നിന്ന്

വളാഞ്ചേരി: തിരോധാനത്തിന്‍റെ ആറാം നാൾ പൊന്തക്കാട്ടിൽ മുണ്ടിയമ്മയെ കണ്ടെത്തി. എടയൂർ ഗ്രാമ പഞ്ചായത്തിലെ ചേനാടൻ കുളമ്പിൽ നിന്നും ഒക്ടോബർ പത്തിന് ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. 77 വയസ്സുകാരിയായ കാരായിപറമ്പിൽ മുണ്ടിയമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കിയിരുന്നു.

കരിങ്കൽ ക്വാറിക്ക് സമീപം പൊന്തക്കാട്ടിൽ ചെരിപ്പും തോർത്ത് മുണ്ടുമാണ് ആദ്യം കണ്ടത്. തുടർന്ന് അവശയായ മുണ്ടിയമ്മയെ കണ്ടെത്തി. ഇവരെ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പൊലീസിൻെറ നേതൃത്വത്തിൽ ട്രോമോ കെയർ വളണ്ടിയർമാരും എഡിയൽ റിലീഫ് വിങ് വളണ്ടിയർമാരും ജനപ്രതിനിധികളും നാട്ടുകാരും ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. 



Tags:    
News Summary - On the sixth day of the disappearance, Mundiamma was found in Ponnakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.