കോഴിക്കോട്: ദേശീയപാതയിൽ കൊയിലാണ്ടി, പൊയിൽക്കാവ് അണ്ടർപാസിന് സമീപം സർവിസ് റോഡിൽ ഭാരം കയറ്റിവന്ന ലോറിയുടെ ടയർ റോഡിൽ താഴ്ന്നു. സർവിസ് റോഡിലെ നിർമാണത്തിലുണ്ടായ അപാകതയാണ് ലോറിയുടെ ടയർ താഴ്ന്നു പോകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കരാർ എടുത്ത കമ്പനി അധികൃതർ ദേശീയപാതയുടെ സർവിസ് റോഡിന് ഒരു പ്രാധാന്യവും നൽകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
റോഡ് നിർമാണത്തിലെ അശാസ്ത്രീയത കാരണം സർവിസ് റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ കാരണവും ദേശീയപാത സർവിസ് റോഡിൽ അപകടങ്ങൾ നിത്യസംഭവങ്ങളാണ്. കൊയിലാണ്ടിയിൽനിന്ന് വരുന്നവരും ഹൈവേയിൽ ഇറങ്ങി താഴോട്ട് നടന്നു വരേണ്ട അവസ്ഥായാണ്. കോഴിക്കോട്ടേക്ക് പോകുന്ന യാത്രക്കാർ ബസ് കയറുന്നതിന് പൊയ്‍ൽക്കാവ് ഹൈവേ റോഡിൽ വെയിലത്ത് നിൽക്കണം.
കൊയിലാണ്ടി കൊല്ലം അണ്ടർപാസിന് സമീപത്തെ സർവിസ് റോഡിന്റെ അവസ്ഥയിലും മാറ്റമില്ലാത്തെ തുടരുകയാണ്. മേപ്പയൂരിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകേണ്ട വാഹനങ്ങൾ സർവിസ് റോഡിലെ വെള്ളക്കെട്ടിലും ഗർത്തങ്ങളിലും വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സർവിസ് റോഡിന്റെയും ഓടയുടെയും ടാറിങ്ങും പൂർത്തിയാക്കിയില്ല. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ സമര പരിപാടികൾക്കായി തയാറെടുക്കുമെന്ന പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.