Posted On
date_range Updated On
date_range വെള്ളിയാഴ്ച അഞ്ചുരൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം
കൊച്ചി: കേരളത്തില്‍ മെട്രോ ട്രെയിന്‍ എത്തിയ ജൂണ്‍ 17ന് കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. വെള്ളിയാഴ്ച എടുക്കുന്ന ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി.
കൊച്ചി വണ്‍ കാര്‍ഡ് ഉപയാഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.