ഗൾഫിൽ കുടുങ്ങിയവർക്കായി ഒമാൻ എയറിൻെറ പ്രത്യേക സർവീസ്​

മസ്​കറ്റ്​: ഗൾഫിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി ഒമാൻ എയർ പ്രത്യേക വിമാനം സർവീസ്​ നടത്തുന്നു. മസ്​കറ്റിൽ നിന്ന്​ ഞായറാഴ്​ച പുലർച്ചെ 2.15നാണ്​ യാത്ര ആരംഭിക്കുന്നത്​. രാവിലെ 7.10ന്​ കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തും.

അബുദാബി, ദുബൈ, ബഹ്​റൈൻ, ദോഹ, ലണ്ടൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്ക്​ ഈ വിമാനത്തിന്​ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്​. ഇനി യാത്ര വിലക്കിന്​ അവസാനിച്ചതിന്​ ശേഷമെ ഒമാനിൽ നിന്ന്​ വിമാന സർവീസ്​ പുനഃരാരംഭിക്കുക.

7.10ന്​ എത്തുന്ന വിമാനം 8.10നായിരിക്കും തിരികെ പറക്കുക. മടക്കയാത്രയിൽ ഒമാൻ പൗരൻമാർക്ക്​ മാത്രമാവും യാത്ര അനുവദിക്കുക.

Tags:    
News Summary - Oman air service-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.