ഒല്ലൂര്‍: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന േപരിൽ ഗുഡ്സ് ലോക്കോപൈലറ്റ് ഇറങ്ങിപ്പോയതോടെ ഒല്ലൂരിൽ റെയില്‍വേ ഗേറ്റ് അടഞ്ഞത് 18 മണിക്കൂർ. വ്യഴാഴ്ച െവെകീട്ട് നാല് മുതല്‍ വെള്ളിയാഴ്ച രാവിലെ പത്ത് വരെ ഗേറ്റ് തുറക്കാനായില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിെൻറ കാരണം അന്വേഷിച്ച് നാട്ടുകാര്‍ എത്തിയപ്പോള്‍ ആദ്യം ഗേറ്റ് കേടാണെന്നാണ് പറഞ്ഞത്. പിന്നീടാണ് ലോക്കോപൈലറ്റ് ഇറങ്ങിപ്പോയതാണ് ഗേറ്റ് അടച്ചിടാന്‍ കാരണമെന്ന് മനസ്സിലായത്. ഗുഡ്സ് െട്രയിൻ ഒല്ലൂർ എത്തിയപ്പോഴാണ് ലോക്കോപൈലറ്റ് ഇറങ്ങിയത്. പത്ത് മണിക്കൂര്‍ ജോലി ചെയ്യുകയാണ് എന്നും വിശ്രമം വേണമെന്നും അറിയിച്ചതായി പറയുന്നു.
ഒല്ലൂര്‍ സ്റ്റേഷന് പരിസരത്ത് നാല് പാതകളാണ് ഉള്ളത്. ഇതില്‍ മധ്യഭാഗത്തെ പാതയിലാണ് െട്രയിന്‍ നിർത്തിയത്. െട്രയിനിെൻറ മുന്‍ഭാഗം സ്റ്റേഷന് കഴിഞ്ഞാണ് കിടന്നിരുന്നത് എന്നാല്‍ പിറക് ഭാഗം റെയില്‍വേ ഗേറ്റും കഴിഞ്ഞ് കിടന്നിരുന്നതിനാല്‍ ഗേറ്റ് തുറക്കാനാവാത്ത അവസ്ഥയായി. ഇതോടെ കാല് നടക്കാര് െട്രയിനിനെ ചുറ്റിവളഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ചിലര്‍ ട്രയിനിനടിയിലൂടെ നൂണ്ടും പാതമുറിച്ച് കടന്നു. സ്റ്റേഷന് മാസ്റ്റര്‍ എറണാകുളത്ത് നിന്ന് ലോക്കോപൈലറ്റുമാരെ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല എന്ന് പറയുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് ലോക്കോപൈലറ്റ് എത്തി െട്രയിന്‍ യാത്ര തുടർന്നത്. ലോക്കോപൈലറ്റിെൻറയും റെയില്‍വേയുടെയും അനാസ്ഥ മൂലം ദുരിതത്തിലായത് സാധാരണക്കാരും സ്കൂള്‍ വിദ്യാർഥികളുമാണ്. സമീപത്ത് തന്നെ മേല്പാലവും അടിപ്പാതയും ഉള്ളതിനാല്‍ ഗേറ്റ് അടഞ്ഞത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല എന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.