പഴയ ടിക്കറ്റ്​: കെ.എസ്​.ആർ.ടി.സി കണ്ടക്​ടർ പിടിയിൽ

കോ​ഴി​ക്കോ​ട്​: ത​ലേ​ദി​വ​സം ഉ​പ​യോ​ഗി​ച്ച ടി​ക്ക​റ്റ്​ യാ​ത്ര​ക്കാ​ര​ന്​ ന​ൽ​കി​യ ക​ണ്ട​ക്​​ട​ർ പി​ടി​യി​ൽ. തൊ​ട്ടി​ൽ​പ്പാ​ലം ഡി​പ്പോ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പി.​എം. സു​നീ​ഷ്​ ആ​ണ്​ കോ​ഴി​ക്കോ​ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി വി​ജി​ല​ൻ​സ്​ സ്​​ക്വാ​ഡി​​​െൻറ​ പി​ടി​യി​ലാ​യ​ത്.

വ്യാ​​ഴാ​ഴ്​​ച പൂ​ഴി​ത്തോ​ട്​-​തൃ​ശൂ​ർ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ബ​സി​ലാ​ണ്​ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കു​ള്ള യാ​ത്ര​ക്കാ​ര​ന്​ ബു​ധ​നാ​ഴ്​​ച​ത്തെ ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്. ഇ​യാ​ളെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​താ​യി വി​ജി​ല​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി വി​ജി​ല​ൻ​സ്​ ഒാ​ഫി​സ​ർ എ​ൻ. ശി​വ​കു​മാ​റി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ ടി. ​പ്രേം​ലാ​ൽ, വി.​ടി. സു​ധീ​ഷ്, കെ. ​ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - old ticket; ksrtc conducter under custody- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.