'ജോസ്​.കെ.മാണിക്ക്​ അധികാരത്തോട്​ ആർത്തിയെന്ന്​ വി.എൻ വാസവൻ'; പഴയ വാർത്ത കുത്തിപ്പൊക്കി നെറ്റിസൺസ്​

കോഴിക്കോട്​: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി ജോസ് കെ.മാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന്​ പിന്നാലെ ദേശാഭിമാനിയിൽ വന്ന വി.എൻ വാസവന്‍റെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസൺസ്​. ജോസ്​.കെ.മാണിക്ക്​ അധികാര​ത്തോട്​ ആർത്തിയെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവ​ൻ 2019 ൽ നടത്തിയ പ്രസംഗമാണ്​ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്​.

ലോക്​സഭാംഗത്വം രാജിവെച്ച്​ രാജ്യസഭയിലേക്കുപോയ ജോസ്​.കെ.മാണി എം.പിയുടെ നടപടി അധികാരത്തോടുള്ള ആർത്തിയും കച്ചവട രാഷ്​​്ട്രീയത്തിന്‍റെ ഉദാഹരണവുമാണെന്നായിരുന്നു നിലവിൽ സഹകരണമന്ത്രിയായ വി.എൻ വാസവൻ അന്ന്​ പ്രസംഗിച്ചത്​.

സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ എന്തു നെറികേടും കാട്ടുന്ന ഇത്തരക്കാർ പൊതുപ്രവർത്തകർക്കാകെ അപമാനമാണ്​. ഇവർക്കെതിരെ പ്രതികാരത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി തെരഞ്ഞെടുപ്പ്​ മാറുമെന്നും അദ്ദേഹം പറയുന്നു. കോട്ടയം ലോക്​ഭാ മണ്ഡലത്തെ അനാഥമാക്കിയ ജോസ്​.കെ മാണിക്കെതിരെ ഡി.വൈ.എഫ്​.ഐ സംഘടിപ്പിച്ച വിചാരണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയുടെ ചിത്രം


 


Tags:    
News Summary - old news VN Vasavan says Jose K. Mani is greedy for power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.