Posted On
date_range Updated On
date_range പള്ളിയിൽ ഖുർആൻ പാരായണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
തളങ്കര (കാസർകോട്): പള്ളിയിൽ ഖുർആൻ പാരായണത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പടിഞ്ഞാർ പുഴക്കരക്ക് സമീപം താമസിക്കുന്ന മുഹമ്മദ്കുഞ്ഞി ഹാജി (81) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തളങ്കര പടിഞ്ഞാർ ജുമാമസ്ജിദിൽ ഖുർആൻ പാരായണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പരേതരായ അബ്ദുല്ല അസ്നാലിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമാബി. മക്കൾ: നിഷാദ്, അയിഷ. മരുമക്കൾ: റിഷാദ്, സബീന. സഹോദരങ്ങൾ: ഹബീബ് ഹാജി, ഹൈസനാർ, റുക്കിയ, നുസൈബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.