???? ????????? ????????? ????? ???????

കോവിഡ്​ കാലത്തും പഴകിയ മത്സ്യവിൽപ്പന; പരിശോധന കർശനമാക്കി അധികൃതർ​

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പി ടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്ത പുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട ് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.

അടൂർ മണ്ണടിയിൽ പരമ്പതാഗത മത്സ്യബന്ധനത്തിന്റെ മറവിൽ വിൽക്കാൻ എത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വിഴിഞ്ഞത്തുനിന്നും ഏനാത്ത്,മണ്ണടി, കടമ്പനാട് , കല്ലുകുഴി, മാഞ്ഞാലി, തുവയൂർ, ഐവർകാല, നെല്ലിമുകൾ, പുത്തൂർ, ഏഴാംമൈൽ, പൂവറ്റൂർ, പുത്തനമ്പലം, കുന്നത്തൂർ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച 1375 കിലോ കേരചൂരയാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക്​ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസ് മണ്ണടി താഴത്ത് ജംഗ്ഷനിൽ വച്ച്പിടികൂടി ഫുഡ് സേഫ്റ്റി അധികൃതർക്ക് കൈമാറിയത്.

മീനുകളിൽ വ്യാപക രീതിയിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്. ഭക്ഷ്യസുരക്ഷാവിഭാഗം ഐവർകാല പാകിസ്ഥാൻമുക്ക് ഷൈൻ മൻസിൽ ബദറുദ്ദീൻ, പള്ളിവടക്കേതിൽ ഷാജിന എന്നിവരുടെ പേരിൽ കേസ് എടുത്തു. മത്സ്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങൾ പഞ്ചായത്ത് പിടിച്ചെടു ത്തു ഏനാത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത മത്സ്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിട്ടു.


Tags:    
News Summary - old fish sale caught by officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.