Posted On
date_range Updated On
date_range ദേഹാസ്വസ്ഥ്യം; മുംബൈയിൽ നിന്നെത്തിയ വയോധിക മരിച്ചു
ചാവക്കാട്: മുംബൈയിൽ നിന്നെത്തിയ വയോധിക ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിൻെറ ഭാര്യ ഖദീജക്കുട്ടി (73) ആണ് മരിച്ചത്.
മുംബൈയിൽ നിന്ന് ഇവർ ബുധനാഴ്ച്ച പുലർച്ചെ 5.30ഓടെയാണ് റോഡ് മാർഗം കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. രാവിലെ 7.30ഓടെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളോടു കൂടി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.