തിരുവനന്തപുരം: ഉയിര് പിളർത്തിയ കടൽക്കലിയോർമകൾ രണ്ടാഴ്ചയിലേക്ക് കടക്കുേമ്പാഴും മുന്നറിയിപ്പ് തർക്കങ്ങൾക്കും കണക്കുകളിലെ അവ്യക്തതകൾക്കുമപ്പുറം അനിശ്ചിതത്വത്തിെൻറ ജീവിതക്കടലിൽ പകച്ച് തീരാജീവിതങ്ങൾ. തിരിച്ചെത്താനുള്ളവരുടെ എണ്ണത്തിൽ അധികൃതരുടെ പട്ടികയിൽതന്നെ പലയക്കങ്ങൾ. ഇവർ ജീവനോടെ അവശേഷിക്കുന്നോ എന്നതിൽ ആർക്കും ഒരുറപ്പുമില്ല. ഉറ്റവരുടെ ആധി മാത്രം ബാക്കി നിൽക്കെ ആറിത്തണുക്കുന്ന രക്ഷാപ്രവർത്തനം.
ഇതര സംസ്ഥാന തീരങ്ങളിലും ദ്വീപുകളിലുമടക്കം കൂട്ടത്തോടെ എത്തിയെന്ന് സർക്കാർ അക്കമിട്ട് നിരത്തിയ കണക്കുകളിൽ ‘മലയാളികൾ’എന്ന പൊതു പരാമർശത്തിനപ്പുറം ഇനിയും കൃത്യമായി സ്ഥിരീകരിക്കാനാവാത്ത സ്ഥല-വ്യക്തി വിവരങ്ങൾ. സർവകക്ഷി യോഗത്തിലും തെരുവിലും കെട്ടടങ്ങുന്ന പ്രതിഷേധങ്ങൾ. തീരത്തിെൻറ കണ്ണീരൊപ്പാനിറങ്ങിയവരെല്ലാം സൗകര്യപൂർവം മറ്റു വിഷയത്തിലേക്ക് ചുവടുവെച്ചതിന് നഷ്ടവും വേദനകളുമെല്ലാം തീരഗ്രാമങ്ങളുടേത് മാത്രമായി ചുരുങ്ങുന്നു. കേന്ദ്ര ഏജൻസികൾ സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയില്ലെന്നോ ലഭിച്ച സൂചനകൾ കേരളം അവഗണിച്ചെന്നോ തീർപ്പിലെത്തിയാലും സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്നതിെൻറ സാക്ഷ്യമാണ് രണ്ടാഴ്ചയാകുേമ്പാഴും അവസാനിക്കാത്ത അനിശ്ചിതത്വവും കണ്ണീർക്കടലും. ചുഴലിക്കാറ്റുകളെ നിയന്ത്രിക്കുക സാധ്യമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പിന്നെ ആകെയുണ്ടായിരുന്ന സുരക്ഷാമാർഗമായ മുൻകരുതലിലും മുന്നൊരുക്കത്തിലും ഒന്നാകെ പാളുകയും ചെയ്തു.
രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകിയതും തുടർന്നുള്ള ഏകോപനമില്ലായ്മയും നല്ലൊരളവ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ-നവംബർ മാസങ്ങളിൽ കേരളതീരത്ത് ന്യൂനമർദം രൂപപ്പെടാറുണ്ടെങ്കിലും ഇത്ര സമീപത്തെത്തുന്നത് ആദ്യമാണെന്നാണ് അധികൃതർ വിശദീകരിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദവും ചുഴലിക്കാറ്റുകളും കേരളത്തിൽ ഭീതിവിതച്ച് ഒടുവിൽ മഴയായി പെയ്തുമാറുമെങ്കിലും സംഹാരരൂപമാർജിക്കുന്നത് കാണാനായില്ല. മുമ്പുണ്ടായ ലഹറും നിലോഫറും വർധയും മോറയുമെല്ലാം ഇത്തരത്തിൽ മഴയായി െപയ്തൊഴിഞ്ഞവയാണെങ്കിലും ഒാഖിയുടെ കാര്യത്തിൽ കണക്കുകൂട്ടലുകൾ പിഴച്ചു. ഇതിനോടകം നവംബർ 29ന് രാത്രിയോടെ നൂറു കണക്കിന് ബോട്ടുകൾ പൂന്തുറ, വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് അന്നം തേടി ഉൾക്കടലിൽ എത്തിയിരുന്നു.
30ന് വൈകീേട്ടാടെ എത്തിയ ബോട്ടുകളെല്ലാം മടങ്ങി വരാതായതോടെ തീരത്ത് ആധിയും നിലവിളിയുമുയർന്നു. വ്യോമസേനയുടെ നാല് ചെറു വിമാനങ്ങളും നാവികസേനയുടെ അഞ്ചുകപ്പലുകളും രണ്ട് ഹെലികോപ്ടറുകളും കോസ്റ്റ്ഗാർഡിെൻറ രണ്ടു കപ്പലുകളും രക്ഷാപ്രവർത്തനം ഉൗർജിതമാക്കിയെങ്കിലും ഏേകാപനമില്ലായ്മ പ്രകടമായിരുന്നു. ചുഴലിക്കാറ്റ്് ഭീഷണി ലഘൂകരണ പദ്ധതി സംസ്ഥാന പദ്ധതിയായി പ്രഖ്യാപിച്ച സംസ്ഥാനത്താണ് ഇൗ ദുർഗതി. തീരവാസികളുടെ ചൂടും വിലാപം കലർന്ന രോഷവും പ്രതിഷേധവുമെല്ലാം ഇതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് അനുഭവിക്കേണ്ടി വന്നു. ഒാരോ ദിവസവും രക്ഷപ്പെടുത്തുന്നവരുടെ എണ്ണവും ഇനി മടങ്ങിയെത്താനുള്ളവരുടെ കണക്കുകളും സർക്കാർ പുറത്ത് വിെട്ടങ്കിലും എട്ടാം ദിവസം പിന്നിട്ടപ്പോഴാണ് കണക്കുകളിൽ പിഴവുണ്ടെന്നത് ബോധ്യപ്പെടുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഇതിനു പിന്നാലെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.