മട്ടാഞ്ചേരി: ഇത് തെൻറ പുനർജന്മമാണെന്നാണ് ഫോർട്ട്കൊച്ചി സൗദി കുടിയാൻ ചേരിവീട്ടിൽ അനീഷ് (34) പറയുന്നത്. രക്ഷപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് ജെ.ജെ. മെജസ്റ്റിക്ക എന്ന ബോട്ടിൽ തമിഴ്നാട്ടുകാരായ എട്ടുപേരുമൊന്നിച്ച് അനീഷ് യാത്ര തിരിച്ചത്.
ഇക്കുറി ക്രിസ്മസ് ആഘോഷിക്കാൻ നല്ല കോള്‍ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാം തകിടം മറിഞ്ഞത് പെെട്ടന്നായിരുന്നു. കേരളത്തിെൻറ വടക്കൻ മേഖലയിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ ശക്തമായ ചുഴലിക്കാറ്റിൽ ബോട്ട് നേെര ഗോവ-മഹാരാഷ്ട്ര മേഖലയിലേക്ക് നീങ്ങി. തെങ്ങോളം ഉയരത്തിൽ പൊങ്ങിയ തിരകൾ വല്ലാതെ പേടിപ്പെടുത്തി.
തിരകളുടെ ഇരമ്പലിനിടയിൽ ദൂരെ ഒരു ബോട്ട് മുങ്ങുന്നതും അതിലെ തൊഴിലാളികളുടെ കൂട്ടക്കരച്ചിലും സംഭരിച്ച ധൈര്യം മുഴുവൻ ചോർത്തി. പിന്നെ ഒമ്പതുപേരും കൂട്ടായ പ്രാർഥനയിലായിരുന്നു. അരിയടക്കം ഭക്ഷണസാധനങ്ങൾ ബോട്ടിലുണ്ടായിരുന്നെങ്കിലും അഞ്ചുദിവസം പട്ടിണിയായിരുന്നു. ഞായറാഴ്ച കാറ്റിന് ശമനം കണ്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഹാർബറിൽ ബോട്ടടുത്തതോടെയാണ് ശ്വാസം നേരെ വീണതെന്നും കരുവേലിപ്പടി ആശുപത്രിയിൽ കഴിയുന്ന അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.