Posted On
date_range Updated On
date_range രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി; പെട്രോളിന് അഞ്ചും ഡീസലിന് 12ഉം പൈസയുടെ വർധന
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 80.69 രൂപയും ഡീസലിന് 76.33 രൂപയുമാണ് വില.
ജൂൺ ഏഴിന് ശേഷം തുടർച്ചയായി 21 ദിവസം ഇന്ധനവില 10 രൂപയിലധികം വർധിച്ചിരുന്നു. ജൂൺ 27ന് പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് വർധിച്ചത്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച വിലയിൽ മാറ്റമില്ലായിരുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 0.05 പൈസ കൂടി 80.43 രൂപയായി. ഡീസലിന് 0.13 പൈസ വർധിച്ച് 80.53 രൂപയിലാണ് വ്യാപാരം.
രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എണ്ണകമ്പനികൾ പെട്രോളിലും ഡീസലിനും വില വർധിപ്പിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.