ചരിത്രത്തിലാദ്യം: 300 തൊട്ട് റബ്ബർ വില, പ്രതീക്ഷയോടെ കർഷകർ

കോട്ടയം: ചരിത്രത്തിലാദ്യമായി റബ്ബർ വില 300 രൂപയിലെത്തി. ഇന്നലെ ആര്‍.എസ്. എസ്-4 ഗ്രേഡ് റബ്ബറിന് കിലോ 300 രൂപ എന്ന നിരക്കിലാണ് കോട്ടയത്ത് വ്യാപാരം നടന്നത്. അതേസമയം, റബ്ബർ ബോർഡ് വില വെള്ളിയാഴ്ച കിലോക്ക് 298 രൂപയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചരക്കു ഗതഗതത്തിൽപ്രതിസന്ധിയും ഇറക്കുമതി ചെലവ് വർധിച്ചതും ആഭ്യന്തരവിപണിക്ക് അനുകൂലമായിട്ടുണ്ട്.

ഉൽപ്പാദനം കുറഞ്ഞതും ആവശ്യകത വർധിച്ചതും ആഭ്യന്തര വിപണിയിൽ റബ്ബര്‍ വില ഉയരാൻ കാരണമായിട്ടുണ്ട്. രാജ്യത്ത് 5.22 ലക്ഷം മെട്രിക് ടൺ റബ്ബറിന്‍റെ കുറവുണ്ടെന്നാണ് റബ്ബർ ബോർഡിന്‍റെ കണക്ക്. 1.76 ലക്ഷം ഹെക്ടറിൽ ടാപ്പിങ് നടക്കുന്നില്ല.

റബ്ബറിനു വില കുറഞ്ഞ് നഷ്ടത്തിലായതോടെ കാര്യമായ പരിചരണം ലഭിക്കാതെ വന്നതും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. മലേഷ്യ, തായലന്‍റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഉൽപ്പാദനം കുറവാണ്.

Tags:    
News Summary - rubber price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.