കുത്തനെ ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ

കൊച്ചി: സ്വർണത്തിന് വൻ വില ഇടിവ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കുറഞ്ഞിരുന്നത്.

റെക്കോഡ് വിലനിലവാരത്തിൽ നിന്നുള്ള ഈ ഇടിവ് 2013ലേതിനു സമാനമായ വിലത്തകർച്ചയിലേക്ക് നയിക്കുമോയെന്ന് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ട്. അതേസമയം, ചെലവ് കുറച്ച് സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ സ്വർണ വില.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

റെക്കോഡ് വിലനിലവാരത്തിലുള്ള ലാഭമെടുക്കൽ, യു.എസ് ഡോളറിന്‍റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, പലിശ നിരക്കുകളെ കുറിച്ചുള്ള പ്രതീക്ഷകൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഇവയൊക്കെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. 

Tags:    
News Summary - gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.