കൊച്ചി: റോഡ് തകർച്ചക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗ സ്ഥർക്ക് മേൽ ഉത്തരവാദിത്തം ചുമത്തി നടപടി ഉറപ്പാക്കുന്ന നയം വേണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച നിലപാടും ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് നിർദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ഹരജികളിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
2019 ഡിസംബർ 12ന് ബൈക്ക് യാത്രികനായ യദുലാൽ പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചതിെൻറ പശ്ചാത്തലത്തിലാണ് നിർദേശം.
പൊതുമരാമത്ത് റോഡുകൾ 2019 ഡിസംബർ 31നകവും കൊച്ചി കോർപറേഷൻ റോഡുകൾ 2020 ജനുവരി 31നകവും അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന പാതകളും പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമായെങ്കിലും കൊച്ചി കോർപറേഷനു കീഴിലെ 30 ശതമാനത്തിലേറെ റോഡുകളുടെ ശോച്യാവസ്ഥ തുടരുന്നതായി അമിക്കസ്ക്യൂറിമാരുടെ റിപ്പോർട്ട് വിലയിരുത്തി കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.