Image: New Indian Express

ഓറഞ്ച് എ, ബി സോണുകളിൽ ഒറ്റ-ഇരട്ട നമ്പർ ക്രമത്തിൽ വാഹനങ്ങൾ അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒാറഞ്ച് എ, ബി സോണുകളിൽ സ്വകാര്യ വാഹനങ്ങ ൾ നിരത്തിലിറക്കാൻ അനുമതി. ഓറഞ്ച് എ സോണിലെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​കളിൽ 24ന് ശേഷവും ഓറഞ്ച് ബി സോണിലെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​കളിൽ 20ന് ശേഷവും സ്വകാര്യ വാഹനങ്ങൾ നമ്പറടിസ്ഥാനത്തിൽ റോഡിലിറക്കാം.

ഒറ്റയക്ക നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുകളും അനുവദിക്കും.

നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. എന്നാൽ കുടുംബാംഗങ്ങളാണെങ്കിൽ രണ്ട് പേർക്ക് യാത്രചെയ്യാം. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. അത്യാവശ്യ സർവിസുകളെയും എമർജൻസി വാഹനങ്ങളെയും മാത്രമാണ് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്.

ഓറഞ്ച് എ, ബി സോണുകളിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ ഈ ഇളവുകൾ ബാധകമായിരിക്കില്ല.

ഗ്രീൻ സോണിൽ ഉൾപ്പെടുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ അന്തർജില്ല ഗതാഗതം ഒഴികെയുള്ള വാഹനഗതാഗതം അനുവദിക്കും.

Tags:    
News Summary - odd even number scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.