തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ഒൗദ്യോഗിക കണക്കനുസരിച്ച് 96 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ദുർബലമായി. കാറ്റിെൻറ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ അറിയിപ്പ്. അമിനി ദ്വീപിൽ നിന്ന് 520 കിലോമീറ്റർ വടക്കുപടിഞ്ഞാറ് വീശുന്ന കാറ്റ് ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് നീങ്ങുന്നത്. ഇവിടങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ഗുജറാത്ത് - മഹാരാഷ്ട്ര തീരങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് 70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.