തിരുവനന്തപുരം\കോഴിക്കോട്: ഉൾക്കടലിൽ നിരവധി മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായ അഭ്യൂഹങ്ങൾക്കിടയിൽ രണ്ട് മൃതദേഹങ്ങൾ കൂടി വ്യാഴാഴ്ച കണ്ടെടുത്തു. ഇതോടെ കേരളത്തിൽ കടൽ ദുരന്തം കവർന്ന ജീവനുകളുടെ എണ്ണം 70 ആയി.
കോഴിക്കോെട്ട ബേപ്പൂർ, കൊയിലാണ്ടി തീരങ്ങളിൽനിന്നാണ് ജീർണിച്ച നിലയിൽ രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. ഇവ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാവിലെ 11ഓടെ കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് 20 നോട്ടിക്കൽ മൈൽ അകലെ ഒഴുകിക്കൊണ്ടിരുന്ന മൃതദേഹങ്ങൾ കണ്ടത്.
ഇവ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കൊയിലാണ്ടിയിൽ ഉച്ചക്ക് പന്ത്രണ്ടരയോടെയും കോസ്റ്റ് ഗാർഡിെൻറ കപ്പലിൽ ബേപ്പൂരിൽ 3.15 ഓടെയും കരക്കെത്തിച്ചു. ഇതിനിടെ, എലത്തൂർ ചെട്ടികുളം, തിക്കോടി വെള്ളയാങ്കൽ ഭാഗങ്ങളിൽ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികൾ വിവരം നൽകിയതിെൻറ അടിസ്ഥാനത്തിൽ അവ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മൂന്നു ദിവസങ്ങളിലായി 19 മൃതദേഹങ്ങളാണ് കോഴിക്കോട്ടെ തീരങ്ങളിൽനിന്ന് കണ്ടെടുത്തത്. ഇതിൽ 17 എണ്ണം പോസ്റ്റ്മോർട്ടം ചെയ്തു.
തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽനിന്നുള്ള സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കായി ശേഖരിച്ചു. 42 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇൗ രണ്ട് ദിവസങ്ങളിലായി 23 മൃതദേഹങ്ങളാണ് കിട്ടിയത്. സർക്കാറിെൻറ കണക്കിൽ കാണാതായവർ 146 ആണ്. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം 100ലേറെ പേർ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് ബന്ധുക്കളും അതിരൂപതയും വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.