ഒാഖി ദുരന്തം കേ​ന്ദ്രസക്കാറി​െൻറ വീഴ്​ച -ജി സുധാകരൻ

തിരുവനന്തപുരം: ഒാഖി ദുരന്തത്തിനിടയാക്കിയത്​ കേന്ദ്രസർക്കാറിന്​ പറ്റിയ വീഴ്​ചയാണെന്ന്​ ജി.സുധാകരൻ.  ദുരന്തം മുൻകൂട്ടി അറിയാനുള്ള സംവിധാനം കേന്ദ്രസർക്കാറിനുണ്ട്​. അത്​ അതാത്​ സമയത്ത്​ അറിയിക്കുന്നതിൽ തെറ്റു പറ്റിയത്​ കേന്ദ്രത്തിനാണ്​. ഉദ്യോഗസ്​ഥർക്ക്​ സന്ദേശം അയക്കുന്നതിനു പകരം മുഖ്യമന്ത്രി​െയ വിളിച്ചു പറയണമായിരു​െന്നന്നും സുധാകരൻ പറഞ്ഞു.  

അതേസമയം, ഒാഖി ദുരന്തത്തിൽ 68 പേർ മരി​െച്ചന്ന്​ സംസ്​ഥാന സർക്കാർ അറിയിച്ചു. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തീരപ്രദേശങ്ങളിലും പുറംകടലിലും ഇന്നും തുടരും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ കണ്ട നാലു മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ പുറം കടലിലെ കനത്ത മൂടൽ മഞ്ഞ്​ തെരച്ചിൽ അസാധ്യമാക്കുകയാണെന്നും സർക്കാർ അറിയിച്ചു. 

അതിനിടെ, ദുരന്തത്തിൽ പെട്ട്​ ഇനിയും തിരിച്ചെത്താനുള്ളവരെ ഉടൻ കണ്ടെത്തണമെന്നാവശ്യ​െപ്പട്ട്​ ലത്തീൻ കത്തോലിക്ക സഭ ​ൈഹകോടതിയിൽ ഹേബിയസ്​ കോർപസ്​ ഹരജി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്​. 
 

Tags:    
News Summary - Ockhi Cyclone : Center Fails to Notify - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.