തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനിക്കും സഹോദരിക്കുമാണ് ദുരനുഭവമുണ്ടായത്.
ഇയാൾ വിദ്യാർഥിനികൾക്കുനേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശുചിമുറിയുടെ സമീപം നിന്നാണ് ഇയാൾ അശ്ലീല പ്രകടനം നടത്തിയത്.
വർക്കലയിൽ വെച്ച് ഇയാൾ ട്രെയിനിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വിദ്യാർഥിനികൾ തന്നെയാണ് ദൃശ്യം പകർത്തി അധികൃതർക്ക് കൈമാറിയത്. ഇയാളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.