അരനൂറ്റാണ്ടിലധികം നൃത്തരംഗത്ത് തിളങ്ങിനിന്ന എൻ.വി. കൃഷ്ണൻ കാഴ്ചക്കാരനായി 58ാമത് േകരള കലോത്സവ വേദിയിലെത്തി. പഴയ കലാതിലകങ്ങളെയും പ്രതിഭകളെയും പരിശീലിപ്പിച്ച കൃഷ്ണൻ ഹൈസ്കൂൾ വിഭാഗം കേരളനടവും സംഘനൃത്തവും നടന്ന ഒന്നാംവേദിയിലാണ് എത്തിയത്. വേദിയിലിരുന്ന അദ്ദേഹത്തെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. ആളെ മനസ്സിലായതോടെ കാണാനും ഫോട്ടോയെടുക്കാനും തിരക്കോട് തിരക്ക്. കേരളനടനവും സംഘനൃത്തവും നിലവാരം പുലർത്തി എന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യർ, പാര്‍വതി നമ്പ്യാർ, വിനീത് കുമാർ എന്നിവരുടെ ഗുരുവാണ്. അദ്ദേഹത്തിെൻറ ശിക്ഷണത്തില്‍ പാർവതി നമ്പ്യാർ അടുത്തിടെയാണ് ഗുരുവായൂരില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. 28 വര്‍ഷമായി പയ്യന്നൂരില്‍ നൃത്തവിദ്യാലയം നടത്തുന്നു. കളരിപ്പയറ്റ് രംഗത്തുനിന്ന് കഥകളിയിേലക്കും പിന്നീട് ശാസ്ത്രീയനൃത്തത്തിലേക്കും ചുവടുമാറ്റി. 2012ൽ സംഗീത നാടക അക്കാദമിയുടെ കലാരത്ന ബഹുമതി ലഭിച്ചു. ചെന്നൈയിലെ ഭരത കലാഞ്ജലിയുടെ നാട്യപൂര്‍ണ അവാര്‍ഡ്, 1998ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2005ലെ കലാദര്‍പ്പണം അവാര്‍ഡ്, 2004ലെ മിനിസ്ട്രി ഓഫ് കള്‍ചര്‍ സീനിയര്‍ ഫെലോഷിപ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അേദ്ദഹത്തെ തേടിവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.