പന്തളം: അഹമ്മദാബാദിലെ വിമാനപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്ന് നഴ്സിങ് അധ്യാപകർ. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ അധ്യാപകരാണ് രഞ്ജിതയെ ഓർക്കുന്നത്.
നഴ്സിങ് കോളേജിൽ പഠനം പൂർത്തിയാക്കി വിവിധിയിടങ്ങളിൽ ജോലി ചെയ്തു. ഒടുവിൽ യു.കെയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ജോലി ലഭിച്ചത്. പുതിയ വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കി ഓണത്തിന് താമസം ആരംഭിക്കാനിരിക്കെയാണ് മരണം.
രഞ്ജിതയുടെ ആഗ്രഹങ്ങൾക്കെല്ലാം തിരശ്ശീലയിട്ട്, വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.